ലോക വയോജന ദിനത്തോടനുബന്ധിച്ച് പൂമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു.
October 1, 2026
ലോക വയോജന ദിനത്തോടനുബന്ധിച്ച് പൂമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 87 വയസ്സ് പൂർത്തിയാക്കിയ രണ്ട് മുതിർന്ന പൗരന്മാരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. എസ്. തമ്പി അവരുടെ വീട്ടില് എത്തി ആദരിച്ചു.
സമൂഹത്തിന്റെ വളർച്ചയിലും കുടുംബങ്ങളുടെ മുന്നേറ്റത്തിലും മുതിർന്നവരുടെ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് ചടങ്ങിൽ പ്രസിഡന്റ് പറഞ്ഞു. വയോജനങ്ങളുടെ അനുഭവസമ്പത്തും ജീവിതപാഠങ്ങളും പുതുതലമുറയ്ക്ക് പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയോജനങ്ങളോടുള്ള കരുതലും ആദരവും സമൂഹത്തിൽ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ചടങ്ങിൽ ചൂണ്ടിക്കാട്ടി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന ആദരിക്കൽ പരിപാടി വയോജനങ്ങളോടുള്ള സമൂഹത്തിന്റെ സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും പ്രതീകമായി.