പൂമംഗലം ഗ്രാമപഞ്ചായത്തിൽ കാർഷിക വർക്ക്ഷോപ്പുും പ്രദർശനശാലയും സംഘടിപ്പിച്ചു
June 19, 2026
പൂമംഗലം ഗ്രാമപഞ്ചായത്തിൽ കാർഷിക വർക്ക്ഷോപ്പുും പ്രദർശനശാലയും സംഘടിപ്പിച്ചു
പൂമംഗലം: പൂമംഗലം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കാർഷിക വർക്ക്ഷോപ്പുും കാർഷിക പ്രദർശനശാലയും 06-06-2026 ശനിയാഴ്ച സംഘടിപ്പിച്ചു. എടക്കുളം ചെമ്പഴന്തി ഹാളില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.എസ് തമ്പിയുടെ അദ്ധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വത്സല ബാബു ഉദ്ഘാടനം ചെയ്തു.
പ്രസ്തുത പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി കവിത സുരേഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാഖി ഗിരീഷ് ,ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കർഷക പ്രതിനിധികൾ, വിവിധ കൃഷിക്കൂട്ടങ്ങളിലെ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസര്‍ അഭയ എം.സി സ്വാഗതം അശംസിച്ച യോഗത്തില്‍ കാർഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകളും മികച്ച കൃഷിരീതികളും പരിചയപ്പെടുത്തുന്ന പ്രദർശനശാലയും ഒരുക്കിയിരുന്നു.
കാർഷിക മേഖലയിലെ പുതിയ സാധ്യതകൾ, ജൈവകൃഷി, മൂല്യവർധിത ഉൽപ്പന്ന നിർമ്മാണം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി നടന്ന വർക്ക്ഷോപ്പിൽ കർഷകരും കാർഷിക മേഖലയിലെ വിദഗ്ധരും പങ്കെടുത്തു. കാർഷിക മേഖലയിലെ വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകളും സംവാദങ്ങളും സംഘടിപ്പിച്ചു.
അഗ്രോസർവീസ് സെന്റർ വെള്ളാങ്ങല്ലൂർ, മുകുന്ദപുരം എഫ്.പി.ഒ, വെജിറ്റബിൾ ഗ്രോവേഴ്സ് ക്ലബ്, വിവിധ കാർഷിക സംഘങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പ്രദർശനശാല സംഘടിപ്പിച്ചത്. കാർഷിക മേഖലയിലെ ഉൽപ്പാദകരും സംരംഭകരും തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുകയും അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.
കാർഷിക മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കർഷകർക്ക് പുതിയ അറിവുകളും സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തുന്നതിനും പരിപാടി സഹായകമായതായി സംഘാടകർ അറിയിച്ചു.