പൂമംഗലം ഗ്രാമപഞ്ചായത്തിൽ വായനദിന ക്വിസ് മത്സരം സംഘടിപ്പിച്ചു

June 20, 2026

പൂമംഗലം ഗ്രാമപഞ്ചായത്തിൽ വായനദിന ക്വിസ് മത്സരം സംഘടിപ്പിച്ചു
വായനദിനാചരണത്തോടനുബന്ധിച്ച് പൂമംഗലം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെയും പൂമംഗലം കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. പൂമംഗലം പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന മത്സരത്തിൽ കുടുംബശ്രീ സി.ഡി.എസ് മെമ്പർമാർ പങ്കെടുത്തു.
പൂമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. കവിത സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍‍‍‍‍ പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. എസ്. തമ്പി ക്വിസ് മത്സരം ഉദ്ഘാടനം നിർവ്വഹിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ചും അറിവ് പങ്കുവെക്കലിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സമസ്യ മുരളി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. രാഖി ഗിരീഷ് എന്നിവര്‍ പങ്കെടുത്തു. ചടങ്ങിൽ ഡിൽജി ബാബു സ്വാഗതവും സൗഭിക രതീഷ് നന്ദിയും രേഖപ്പെടുത്തി. മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു

പൂമംഗലം ഗ്രാമപഞ്ചായത്തിൽ വായനദിന ക്വിസ് മത്സരം സംഘടിപ്പിച്ചു