12-ാമത് അന്താരാഷ്ട്ര യോഗ ദിനാചരണം ജൂൺ 22 തിങ്കളാഴ്ച ഉച്ചയ്ക്ക് 2മണിക്ക് എടക്കുളം ചെമ്പഴന്തി ഓഡിറ്റോറിയത്തിൽ സമുചിതമായ പരിപാടികളോടെ ആഘോഷിച്ചു

June 25, 2026

പൂമംഗലം ഗ്രാമ പഞ്ചായത്ത്,ഭാരതീയ ചികിത്സാ വകുപ്പ് ,നാഷണൽ ആയുഷ് മിഷൻ,  പൂമംഗലം സർക്കാർ ആയുർവേദ ഡിസ്പെൻസറി എന്നിവരുടെ സംയുക്‌താഭിമുഖ്യത്തിൽ 12-ാമത് അന്താരാഷ്ട്ര യോഗ ദിനാചരണം ജൂൺ 22 തിങ്കളാഴ്ച ഉച്ചയ്ക്ക് 2മണിക്ക് എടക്കുളം ചെമ്പഴന്തി ഓഡിറ്റോറിയത്തിൽ സമുചിതമായ പരിപാടികളോടെ ആഘോഷിച്ചു.യോഗ പഠിതാക്കളുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിന് പൂമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി കവിത സുരേഷ് സ്വാഗതം ആശംസിക്കുകയും.2025 -26 വാർഷിക പദ്ധതിയിലെ വനിതകൾക്കുള്ള യോഗ പരിശീലനത്തിലുൾപ്പെട്ട വനിതകൾ യോഗയ്ക്ക് തങ്ങളുടെ ജീവിതത്തിൽ നൽകിയിട്ടുള്ള പ്രാധാന്യത്തെ കുറിച്ച്സംസാരിക്കുകയും ചെയ്തു. .ചടങ്ങിന് അധ്യക്ഷപദം അലങ്കരിച്ച് ബഹു.പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ കെ എസ് തമ്പി അവർകൾ യോഗ ജീവിതചര്യ  ആക്കേണ്ടതിന്റെ  ആവശ്യകത വിവരിച്ചു.കില സെൻ്റർ ഫോർ ഗുഡ് ഗവേർണൻസ് പ്രിൻസിപ്പാൾ ആയ ശ്രീമതി അയന പി എൻ , 2026 അന്താരാഷ്ട്ര യോഗ ദിനാചരണം ഉദ്ഘാടനം  ചെയ്തു .ഇക്കാലത്ത് സ്ത്രീകൾ മാറ്റത്തിന്റെ പാതയിൽ ആണെന്നുംസ്വന്തം ആരോഗ്യം അത് ശരീരത്തിൻ്റേതായാലും മനസ്സിന്റേതായാലും നിലനിർത്തുന്നതിന് അവരുടെതായ ഇടങ്ങൾ തെരഞ്ഞെടുക്കുന്നുണ്ട് എന്നും അതിൽ ഏറ്റവും പ്രാധാന്യം വഹിക്കുന്ന ഒന്നാണ്  യോഗ എന്നും അഭിപ്രായപ്പെട്ടു . ഈ ഉദ്യമത്തിൽ പങ്കാളികളായപൂമംഗലംഗ്രാമപഞ്ചായത്തിനെയും പൂമംഗലം ആയുർവേദ ഡിസ്പെൻസറിയെയും യോഗ ഇൻസ്ട്രക്ടർമാരെയും യോഗ പഠിതാക്കളെയും നിറഞ്ഞ മനസ്സോടെ  അഭിനന്ദിക്കുകയും  ചെയ്തു.തൻ്റെ സാന്നിധ്യം കൊണ്ട് ചടങ്ങിനെ ധന്യമാക്കിയ മുഖ്യാതിഥി ബഹു.ജില്ലാ പഞ്ചായത്ത് മെമ്പർ ആയ ശ്രീ ജോസ് ജെ ചിറ്റിലപ്പിള്ളി  അവർകൾ മനുഷ്യരുടെ
മാനസികമായ സന്തോഷം ആരോഗ്യത്തിലൂടെ കൈ വരുന്നതാണെന്നും  സമഗ്ര ആരോഗ്യം  യോഗയിലൂടെ നമുക്ക് സ്വായത്തമാക്കാം എന്നും അഭിപ്രായപ്പെട്ടു . ഈ വർഷത്തെ യോഗ ദിന സന്ദേശമായ " ആരോഗ്യകരമായ വാർദ്ധക്യത്തിന്  യോഗ " - എന്നത് കൈവരിക്കാൻ നമ്മളേവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.വനിതകളുടെ ക്ഷേമത്തിന് ഇത്തരം പദ്ധതികൾ ആവിഷ്കരിച്ച ഗ്രാമപഞ്ചായത്ത്ഭരണസമിതിക്കും പദ്ധതി വിജയകരമായി പൂർത്തീകരിച്ച പൂമംഗലം ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിക്കും ഉള്ള അഭിനന്ദനങ്ങൾ അദ്ദേഹം അറിയിച്ചു . തുടർന്ന് പൂമംഗലം ആയുർവേദ ഡിസ്പെൻസറി സീനിയർ മെഡിക്കൽ ഓഫീസർ ഡോ.രജിത ടി പ്രോജക്ട് റിപ്പോർട്ടും വാർഡ് തിരിച്ചുള്ള ആയുഷ് യോഗക്ലബ് പ്രഖ്യാപനവും നടത്തി.
ചടങ്ങിൽ യോഗ പരിശീലകരായ ശ്രീമതി പ്രീത, കുമാരി ഗീതു എന്നിവരെ ആദരിച്ചു  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശ്രീമതി സമസ്യ മുരളി, ശ്രീമതി രാഖി ഗിരീഷ് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീ ഇ  ആർ വിനോദ് , ശ്രീമതി ഡാലിയ സലീഷ്,ശ്രീമതി അശ്വതി ജിനേഷ് ,എഎം എ ഐപ്രതിനിധി ഡോ. കേസരി മേനോൻ ,ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ജിഷ്ണു പൂമംഗലം എഫ് എച്ച് സി യിലെജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ ശ്രീമതി അശ്വതി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .2025 -26 വാർഷിക പദ്ധതിയിലെ വനിതകൾക്ക് യോഗ പരിശീലനത്തിൽപരിശീലനം നേടിയ 110 ഓളം വനിതകളുടെ മാസ് യോഗ   പ്രദർശനവും  യോഗ പ്രകടനങ്ങളും ചടങ്ങിന് മാറ്റ് കൂട്ടി.  2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ സൗജന്യ യോഗ പരിശീലന  പ്രഖ്യാപനവും ചടങ്ങിനോട് അനുബന്ധിച്ച് നടത്തി.വായന പക്ഷാചരണത്തോടനുബന്ധിച്ച് പൂമംഗലം ഗ്രാമപഞ്ചായത്ത് വായനശാലയിലേക്ക് ആയുർവേദ സംബന്ധിയായ പുസ്തകങ്ങൾ ഡോ.കേസരി മേനോനും ഡോ രജിത ടി യും ചേർന്നു പ്രസിഡൻ്റ് ശ്രീ. കെ എസ് തമ്പി അവർകൾക്ക് കൈമാറി.ചടങ്ങിനോടനുബന്ധിച്ച് യോഗ പഠിതാക്കൾ സ്വന്തമായി  നിർമ്മിച്ച ഔഷധ ബൊക്കെകളുടെ പ്രദർശനം ഏറെ ശ്രദ്ധേയമായി.2025-26 വർഷത്തെ യോഗ പരിശീലനം പൂർത്തിയാക്കിയ പഠിതാക്കൾക്ക്
യോഗ പരിശീലന പൂർത്തീകരണ സർട്ടിഫിക്കറ്റുകൾവിതരണം ചെയ്തു.
പൂമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീമതി പി ജയ അവർകൾ യോഗാ ദിനാചരണത്തിൻ്റെസമ്പൂർണ്ണ വിജയത്തിന് എത്തിച്ചേർന്ന ഓരോരുത്തർക്കും നന്ദി പ്രകാശിപ്പിച്ചു .യോഗ പഠിതാക്കൾ,  ആശവർക്കർമാർ ആരോഗ്യപ്രവർത്തകർ ഐസിഡിഎസ്, സിഡിഎസ്, പൊതുജനങ്ങൾ ഉൾപ്പെടെ 120 ഓളം പേർ പ്രോട്ടോകോൾ  യോഗയിൽ പങ്കെടുത്തു.

12-ാമത് അന്താരാഷ്ട്ര യോഗ ദിനാചരണം ജൂൺ 22 തിങ്കളാഴ്ച ഉച്ചയ്ക്ക് 2മണിക്ക് എടക്കുളം ചെമ്പഴന്തി ഓഡിറ്റോറിയത്തിൽ സമുചിതമായ പരിപാടികളോടെ ആഘോഷിച്ചു