പൂമംഗലം ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കുള്ള വിവിധ സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നടന്നു.
July 10, 2026
പൂമംഗലം ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കുള്ള വിവിധ സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നടന്നു.
വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തും പൂമംഗലം ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന 2025 – 2026 വർഷത്തെ പദ്ധതിയുടെ ഭാഗമായാണ് ഭിന്നശേഷിക്കാർക്കുള്ള വിവിധ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തത്. 2026 ജൂലായ് 9 രാവിലെ 10.30 യ്ക്ക് പൂമംഗലം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. എസ് തമ്പി വിതരണോദ്ഘാടനം നിർവ്വഹിച്ചു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ ജിതിൽ ഗോപി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൂമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി.കവിത സുരേഷ് സ്വാഗതം ആശംസിച്ചു. എൻ. പി.എം.ആർ സ്പീച്ച് തെറാപിസ്റ്റ് ശ്രീമതി. മേഘ ബാബു, സോഷ്യൽ വർക്കർ ശ്രീമതി.ഫാസ്മിന പി.സി, പ്രോതെറ്റിക്സ് ആന്റ് ഓർത്തോറ്റെക്സ് ശ്രീ.മനോജ് കുമാർ രാമ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചേയർപേഴ്സൺ ശ്രീമതി. രാഖി ഗിരീഷ്, ക്ഷേമക്കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചേയർമാൻ ശ്രീ. രാജേഷ് തുമ്പരത്തി, മെമ്പർമാരായ ശ്രീമതി ഡാലിയ സലീഷ്, ശ്രീമതി രഞ്ജിനി ശ്രീകുമാർ, ശ്രീമതി. ജൂലി ജോയ്, പൂമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീമതി. ജയ. പി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പൂമംഗലം ഐ.സി.ഡി.എസ് സൂപ്പർ വൈസർ ശ്രീമതി. ബീന നന്ദി പറഞ്ഞു.