എന്താണ് ഓപ്പറേഷന് തൂഫാന് 2.0
ലഹരിക്കെതിരെ ജനകീയ പ്രതിരോധം
'ഓപ്പറേഷൻ തൂഫാൻ 2.0' പദ്ധതിക്ക് തുടക്കമാകുന്നു
പദ്ധതിയുടെ ലക്ഷ്യം
സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂർണ്ണമായി തടയുന്നതിനായി കേരള പോലീസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന വിപുലമായ ജനകീയ പ്രചാരണ പദ്ധതിയാണ് 'ഓപ്പറേഷൻ തൂഫാൻ 2.0' (Operation Toofan - The Narco Hunt).
ജനകീയ പങ്കാളിത്തം
കേവലമൊരു നിയമപാലന നടപടിക്കപ്പുറം, പോലീസിന്റെ അധികാരങ്ങളും തദ്ദേശസ്ഥാപനങ്ങളുടെ ജനകീയ അടിത്തറയും ഏകോപിപ്പിച്ച് ഓരോ വാർഡിലേക്കും വീടുകളിലേക്കും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ എത്തിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പ്രധാന സവിശേഷതകൾ
01
ഏകോപിത പ്രവർത്തനം
പോലീസിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കരുത്ത് ഒന്നിച്ചു ചേർത്തുള്ള പ്രവർത്തനം.
02
വാർഡ് തലം വരെ
ലഹരിവിരുദ്ധ സന്ദേശങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും ഓരോ വാർഡിലേക്കും വീടുകളിലേക്കും നേരിട്ടെത്തിക്കുന്നു.
03
പൂർണ്ണ നിയന്ത്രണം
ലഹരിമരുന്നിന്റെ വിൽപ്പനയും ഉപയോഗവും വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ടുള്ള കശന നടപടികൾ.