വാര്‍ഷിക പദ്ധതിരേഖ 2026-27
പൂമംഗലം ഗ്രാമപഞ്ചായത്ത്
വാർഷിക പദ്ധതി രേഖ 2026-27
ആമുഖം
ജനാധിപത്യാസൂത്രണത്തിന്റെ പിന്നിട്ട വഴികൾ അസാധാരണ പുരോഗതിയുടെയും സാർത്ഥകമായ മാറ്റത്തിന്റെയും അനുഭവങ്ങളാണ് പകർന്നുതന്നത്. ഗ്രാമീണകേരളത്തിന്റെ മുഖച്ഛായ തന്നെ മാറി. കാൽനൂറ്റാണ്ടുകാലത്തെ വികസനാനുഭവങ്ങളുമായി നാം പതിനാലാം പഞ്ചവത്സരപദ്ധതിയിലെ അഞ്ചാം വാർഷിക പദ്ധതിയിലേക്ക് കടക്കുകയാണ്. പുതിയ കാലത്തിന്റെ ശാസ്ത്രനേട്ടങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സുസ്ഥിര വികസനത്തിന്റെ സദ്ഫലങ്ങൾ നാടിന് അനുഭവവേദ്യമാക്കുക എന്ന ചരിത്രദൗത്യം നമ്മൾ ഏറ്റെടുക്കേണ്ടതുണ്ട്.
വിഭവങ്ങളുടെ പരിമിതികളും ഏറ്റെടുക്കേണ്ട ഉത്തരവാദിത്വങ്ങളുടെയും ജനകീയാവശ്യങ്ങളുടെയും ബാഹുല്യവും നമ്മുടെ മുന്നിൽ വെല്ലുവിളിയാകുന്നു. എങ്കിലും ഒരൊറ്റ മനസ്സോടെ ഏറെ ജാഗ്രതയോടെ ഒരു ടീമായി നാം മുന്നോട്ട് പോകുമ്പോൾ നമുക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാനാകും. നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും മാത്രമാണ് നമ്മുടെ ലക്ഷ്യം. ഈ പ്രവർത്തനങ്ങളിൽ ആത്മാർത്ഥതയോടെ സഹകരിക്കുകയും സഹായിക്കുകയും ചെയ്യുന്ന ജനപ്രതിനിധികൾ, ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവരോടെല്ലാം നന്ദിപൂർവ്വം സ്മരിച്ചുകൊണ്ട് ഈ വാർഷിക പദ്ധതി രേഖ വിനയപുരസ്പരം സമർപ്പിക്കുന്നു.
തീയതി: 26-02-2026
തമ്പി കെ.എസ്
പ്രസിഡന്റ്, പൂമംഗലം ഗ്രാമപഞ്ചായത്ത്

പൂമംഗലം പഞ്ചായത്തിന്റെ ഒരു ലഘുവിവരണം
അതിരുകൾ
- കിഴക്ക്: വേളൂക്കര, വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തുകൾ
- പടിഞ്ഞാറ്: പടിയൂർ ഗ്രാമപഞ്ചായത്ത്
- തെക്ക്: വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്
- വടക്ക്: ഇരിങ്ങാലക്കുട നഗരസഭ
ജനപ്രതിനിധികൾ
- ലോക്‌സഭ അംഗം: ശ്രീ. സുരേഷ് ഗോപി
- നിയമസഭ അംഗം: പ്രൊഫ. ആർ. ബിന്ദു
ജില്ലാപഞ്ചായത്ത് അംഗങ്ങൾ
- സി.ജി. ഷൈനി ടീച്ചർ
- ശ്രീ. ജോസ് ജെ. ചിറ്റിലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ
- ശ്രീമതി വത്സല ബാബു
- ശ്രീ. ജിൻഷാദ് ഗോപി
- ശ്രീമതി ജിൻസി ഫ്രാൻസിസ്
വാർഡുകൾ & സംവരണം
- ആകെ വാർഡുകൾ: 14
- സ്ത്രീ സംവരണം: 5
- പട്ടികജാതി സംവരണം: 1
- പട്ടികജാതി വനിത സംവരണം: 2