കാഴ്ച്ചപാടും ദൌത്യവും

ജനങ്ങളുടെ പങ്കാളിത്തത്തോടെയും സുതാര്യമായ ഭരണ സംവിധാനത്തോടെയും സാമൂഹ്യനീതി, പരിസ്ഥിതി സംരക്ഷണം, സാമ്പത്തിക പുരോഗതി എന്നിവ ഉറപ്പാക്കുന്ന മാതൃകാപഞ്ചായത്തായി വളരുക എന്നതാണ് പഞ്ചായത്തിന്റെ കാഴ്ചപ്പാട്. ഗ്രാമീണ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനായി അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ പുരോഗതി, സ്ത്രീ-ശിശു ക്ഷേമം, യുവജന ശാക്തീകരണം, കാർഷികവും തൊഴിൽ മേഖലയുമായുള്ള വളർച്ച എന്നിവ ലക്ഷ്യമാക്കി ജനകീയവും ഉത്തരവാദിത്വപരവുമായ സേവനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുക എന്നതാണ്  പൂമംഗലം പഞ്ചായത്തിന്റെ ദൗത്യം.