ഓപ്പറേഷൻ തൂഫാൻ 2.0' പഞ്ചായത്ത്തല ഉദ്ഘാടനം

September 28, 2026

'ഓപ്പറേഷൻ തൂഫാൻ 2.0' പദ്ധതിയുടെ പൂമംഗലം ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം 2026 സെപ്റ്റംബർ 28-ന് രാവിലെ 11.00 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.കെ.എസ് തമ്പിയുടെ  അദ്ധ്യക്ഷതയില്‍ കാട്ടൂര്‍ സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ശ്രീ.റഫീഖ് നിര്‍വ്വഹിച്ചു. സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂർണ്ണമായി തടയുന്നതിനായി കേരള പോലീസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന വിപുലമായ ജനകീയ പ്രചാരണ പദ്ധതിയാണ് 'ഓപ്പറേഷൻ തൂഫാൻ 2.0'. കേവലമൊരു നിയമപാലന നടപടിക്കപ്പുറം, പോലീസിന്റെ അധികാരങ്ങളും തദ്ദേശസ്ഥാപനങ്ങളുടെ ജനകീയ അടിത്തറയും ഏകോപിപ്പിച്ച് ഓരോ വാർഡിലേക്കും വീടുകളിലേക്കും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ എത്തിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.   

​ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീമതി. ജയ. പി സ്വാഗതം ആശംസിച്ച ചടങ്ങില്‍  വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചേയർപേഴ്സൺ ശ്രീമതി. രാഖി ഗിരീഷ്, ക്ഷേമക്കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചേയർമാൻ ശ്രീ. രാജേഷ് തുമ്പരത്തി,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചേയർപേഴ്സൺ ശ്രീമതി.സമസ്യ മുരളി  മെമ്പർമാരായ ശ്രീമതി ഡാലിയ സലീഷ്, ശ്രീ.രാജേഷ് ടി.ആര്‍, ശ്രീമതി.താര അനില്‍,  ശ്രീമതി രഞ്ജിനി ശ്രീകുമാർ, ശ്രീമതി. ജൂലി ജോയ്, ശ്രീമതി.അശ്വതി ജിനേഷ് ,കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ശ്രീമതി.ഡില്‍ജി ബാബു, പോലീസ്  ഉദ്യോഗസ്ഥര്‍, എക്സൈസ് ഉദ്യോഗസ്ഥര്‍,അദ്ധ്യാപകര്‍, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍,ഹരിതകര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, ആശ വര്‍ക്കര്‍മാര്‍, സിസറ്റര്‍ റോസ് ആന്‍റോ എന്നിവര്‍ പങ്കെടുത്തു.   ഉദ്ഘാടനത്തിന്‍റെ ഭാഗമായി തൂഫാൻ ഫ്ലാഗ് ഉയർത്തല്‍,തൂഫാൻ പ്രതിജ്ഞ ചൊല്ലൽ,തൂഫാൻ വാരിയർ' പ്രഖ്യാപനം, ബാഡ്ജ് വിതരണം,ബോധവൽക്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു

​എല്ലാ വാർഡുകളിലും പ്രത്യേക 'തൂഫാൻ ഗ്രാമസഭകൾ' വിളിച്ചുചേർക്കും. വാർഡ് തല ജനജാഗ്രതാ സമിതികളിൽ പോലീസ് ഉദ്യോഗസ്ഥരെയും തൂഫാൻ വാരിയേഴ്‌സിനെയും ഉൾപ്പെടുത്തി സമിതികൾ കൂടുതൽ ശക്തിപ്പെടുത്തും. ലഹരി വ്യാപന സാധ്യതയുള്ള ഹോട്‌സ്‌പോട്ടുകൾ (Hotspots) കണ്ടെത്തുന്നതിനും നിരന്തര നിരീക്ഷണത്തിനുമായി കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ, യുവജന കൂട്ടായ്മകൾ എന്നിവയെ ഏകോപിപ്പിക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു. പൂമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി.കവിത സുരേഷ് യോഗത്തില്‍ നന്ദി രേഖപ്പെടുത്തി

ഓപ്പറേഷൻ തൂഫാൻ 2.0' പഞ്ചായത്ത്തല ഉദ്ഘാടനം