പൂമംഗലം ഗ്രാമപഞ്ചായത്ത് VB-G RAM G പദ്ധതിയിലെ ആദ്യത്തെ 125 ദിനം പൂർത്തീകരിച്ച വാർഡ് 8 ലെ ലീല & ചാമിക്കുട്ടി, തൈപ്പറമ്പിൽ എന്ന കുടുംബത്തെ ബഹു. പ്രസിഡൻ്റ് ശ്രീ. കെ എസ് തമ്പി ആദരിച്ചു
September 19, 2026
പൂമംഗലം ഗ്രാമപഞ്ചായത്ത് VB-G RAM G പദ്ധതിയിലെ ആദ്യത്തെ 125 ദിനം പൂർത്തീകരിച്ച വാർഡ് 8 ലെ ലീല & ചാമിക്കുട്ടി, തൈപ്പറമ്പിൽ എന്ന കുടുംബത്തെ ബഹു. പ്രസിഡൻ്റ് ശ്രീ. കെ എസ് തമ്പി ആദരിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തന്നെ ആദ്യ 125 ദിനം പൂർത്തീകരിച്ച കുടുംബം കൂടിയാണ്. ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും വാർഡ് മെമ്പറുമായ ശ്രീമതി. സമസ്യ മുരളി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി ശ്രീമതി. പി ജയ, ജോയിൻ്റ് BDO ശ്രീ. ദിനിൽകുമാർ, VBGRAMG ബ്ലോക്ക് AE ശ്രീ.അക്ഷയ് പീതാംബരൻ, പഞ്ചായത്ത് AE ശ്രീമതി. ശാർമ്മിള ശശിധരൻ, ഓവർസിയർ ശ്രീ.ഗോപാലകൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു. മേറ്റ് ശ്രീമതി.ബിന്ദു ചന്ദ്രൻ യോഗത്തിന് നന്ദി പറഞ്ഞു