മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഗ്ലൗസ്, തൊപ്പി എന്നിവയുടെ വിതരോദ്ഘാടനം
May 19, 2026
പൂമംഗലം ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾക്ക് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വഴി ലഭ്യമായ ഗ്ലൗസ്, തൊപ്പി എന്നിവയുടെ വിതരോദ്ഘാടനം മെയ് 12 ന് രാവിലെ 10.30 നു ഗ്രാമപഞ്ചായത്തിൽ വെച്ച് ബഹു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.വത്സല ബാബു നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി.കവിത സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിന് അസിസ്റ്റൻ്റ് സെക്രട്ടറി ശ്രീ.സതീഷ് തമ്പി സ്വാഗതം പറഞ്ഞു. ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു