പൂമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ മഴക്കാല രോഗപ്രതിരോധപ്രവർത്തനത്തിന് തുടക്കമായി

May 21, 2026

പൂമംഗലം ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ രോഗപ്രതിരോധപ്രവർത്തനത്തിന് പ്രസിഡണ്ട് കെ.എസ് .തമ്പിയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചു.പൂമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ നടക്കുന്ന മഴക്കാല രോഗപ്രതിരോധപ്രവർത്തനത്തിന് വൈസ് പ്രസിഡണ്ട് കവിതസുരേഷ്, വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ രാഖി ഗിരീഷ്, മറ്റു ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ ,ആശ  പ്രവർത്തകർ, കടുംബശ്രീ അംഗങ്ങൾ,സന്നദ്ധപ്രവർത്തകർ എന്നിവർ ഭാഗമായി.കാനകളും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പ്രവർത്തനങ്ങളും ആരോഗ്യ ബോധവത്കരണവും ഇതോടൊപ്പം നടത്തിവരുന്നു.

മഴക്കാല രോഗപ്രതിരോധപ്രവർത്തനങ്ങള്‍