ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ശുചിത്വവും ഹരിതാഭവുമായ ഗ്രാമങ്ങൾ” എന്ന ആശയത്തെ മുൻനിർത്തി പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു

June 5, 2026

ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പൂമംഗലം ഗ്രാമപഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭ ചേർന്നു
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെയും സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പിന്റെയും നിർദ്ദേശപ്രകാരം പൂമംഗലം ഗ്രാമപഞ്ചായത്തിൽ “ശുചിത്വവും ഹരിതാഭവുമായ ഗ്രാമങ്ങൾ” എന്ന ആശയത്തെ മുൻനിർത്തി പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണം, ശുചിത്വം, ഖരമാലിന്യ സംസ്കരണം, ജലസംരക്ഷണം, സുസ്ഥിര വികസനം എന്നിവ സംബന്ധിച്ച വിഷയങ്ങൾ ഗ്രാമസഭയിൽ വിശദമായി ചർച്ച ചെയ്തു. 
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി.കവിത സുരേഷ്   അധ്യക്ഷത വഹിച്ച യോഗം പ്രസിഡന്‍റ്  ശ്രീ.കെ.എസ്. തമ്പി ഉദ്ഘാടനം ചെയ്തു  ,ആരോഗേയ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചേയർപേഴ്സൺ ശ്രീമതി. സമസ്യ മുരളി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചേയർപേഴ്സൺ ശ്രീമതി. രാഖി ഗിരീഷ്, ക്ഷേമക്കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചേയർമാൻ ശ്രീ. രാജേഷ് ടി.എം,വാർഡ് അംഗങ്ങളായ ശ്രീമതി ഡാലിയ സലീഷ്, ശ്രീമതി. രഞ്ജിനി ശ്രീകുമാർ,ശ്രീമതി. ജൂലി ജോയി, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമസേന അംഗങ്ങൾ, വിവിധ സാമൂഹിക സംഘടനാ പ്രതിനിധികൾ, യുവജനങ്ങൾ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു. ഗ്രാമതലത്തിൽ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ശക്തിപ്പെടുത്തുന്നതിനുള്ള ജനകീയ ഇടപെടലുകളുടെ ആവശ്യകത ഗ്രാമസഭ വിലയിരുത്തി. എഎംഐ വനിതാ കമ്മിറ്റി കൺവിനർ ഡോ. ശ്രുതി പി, പൂമംഗലം ഗ്രാമപഞ്ചായത്ത് ആയുർവ്വേദ ഡിസ്പെൻസറി ഡോ. ടി രജിത ക്രൈസ്റ്റ് കോളേജ് എന്നിവർ ആശംസ ആർപ്പിച്ച് സംസാരിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി. അനുഷ മാത്യൂ നന്ദി പറഞ്ഞു.ഗ്രാമതലത്തിൽ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ശക്തിപ്പെടുത്തുന്നതിനുള്ള ജനകീയ ഇടപെടലുകളുടെ ആവശ്യകത ഗ്രാമസഭ വിലയിരുത്തി. 
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ക്രൈസ്റ്റ് കോളേജ് എന്‍.എസ്.എസ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ “ അമ്മയ്ക്കൊരു തൈ” എന്ന പദ്ധതിയുടെ ഭാഗമായി പൂമംഗലം ഗ്രാമപഞ്ചായത്ത് നിവാസികള്‍, വിദ്യാര്‍ത്ഥികള്‍, വിവിധ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് വൃക്ഷതൈ വിതരണം ചെയ്തു
ഗ്രാമസഭയിൽ ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ – 2026, വീടുകളിൽ നിർബന്ധമാക്കിയ നാലുതരത്തിലുള്ള മാലിന്യ വേർതിരിക്കൽ, ജൈവമാലിന്യങ്ങളുടെ കമ്പോസ്റ്റിംഗ്, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കുറയ്ക്കൽ, പൊതുസ്ഥലങ്ങളുടെയും ജലാശയങ്ങളുടെയും ശുചീകരണം, ജലസ്രോതസുകളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണം നടത്തി. 
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന “സ്വച്ഛ് ഗാവ് – സുരക്ഷിത് ജൽവായു” (Swachh Gaon, Surakshit Jalvayu) ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്തിൽ സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങൾ, വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ, ബോധവത്കരണ പരിപാടികൾ, ജനപങ്കാളിത്ത പ്രവർത്തനങ്ങൾ എന്നിവ ഗ്രാമസഭയിൽ അവലോകനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിലും ശുചിത്വ പ്രവർത്തനങ്ങളിലും പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാൻ ഗ്രാമസഭ ആഹ്വാനം ചെയ്തു. 
ശുചിത്വവും ഹരിതാഭവുമായ ഗ്രാമനിർമ്മാണത്തിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാൻ ഗ്രാമസഭ തീരുമാനിച്ചു

ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച്  ശുചിത്വവും ഹരിതാഭവുമായ ഗ്രാമങ്ങൾ” എന്ന ആശയത്തെ മുൻനിർത്തി പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു