മഴക്കാല രോഗപ്രതിരോധ മെഡിക്കൽ ക്യാമ്പും പരിശോധനയും,ബോധവൽക്കരണ ക്ലാസ്സും
June 19, 2026
പൂമംഗലം ഗ്രാമപഞ്ചായത്തിന്റെയും പൂമംഗലം ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ എ എം എ ഐ ഇരിങ്ങാലക്കുട ഏരിയയുടെ സഹകരണത്തോടെ
പഞ്ചായത്തിലെ 5,6,7,8,9,10,11 വാർഡുകളിലെ തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾക്കായുള്ള മഴക്കാല രോഗപ്രതിരോധ മെഡിക്കൽ ക്യാമ്പും പരിശോധനയും,ബോധവൽക്കരണ ക്ലാസ്സും 15/06/2026 തിങ്കളാഴ്ച രാവിലെ 10.00 മണിക്ക് സ്ഥാപനത്തിൽ വച്ച്, ബഹു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഉദ്ഘാടനം നിർവഹിച്ചു നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.ജിതിൻ ഗോപി അധ്യക്ഷം വഹിച്ച ചടങ്ങിൽ മെഡിക്കൽ ഓഫീസർ സ്വാഗതവും ബോധവൽക്കരണവും നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സമസ്യ മുരളി യോഗ ദിന പരിപാടികളുടെ പഞ്ചായത്ത് തല പ്രഖ്യാപനം നടത്തി. എ എം എ ഐ ഇരിഞ്ഞാലക്കുട ഏരിയയെ പ്രതിനിധീകരിച്ചുകൊണ്ട് ഡോ. ഹരിദാസ്, ഡോ. ദൃശ്യ , എഫ് എച്ച് സി - ജെ എച്ച് ഐ ശ്രീ അനിൽ കുമാർ, ശ്രീമതി ശർമിള ശ്രീമതി സ്മിത എന്നിവർ സംസാരിച്ചു. ഔഷധസസ്യ വിതരണം,എഫ് എച്ച് സി യുടെ നേതൃത്വത്തിൽ എൻ സി ഡി സ്ക്രീനിംഗ് എന്നിവയും നടത്തി.