തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾക്കായുള്ള മഴക്കാല രോഗപ്രതിരോധ മെഡിക്കൽ ക്യാമ്പും പരിശോധനയും, മരുന്നു വിതരണവും ബോധവൽക്കരണ ക്ലാസ്സും
June 19, 2026
പൂമംഗലം ഗ്രാമപഞ്ചായത്തിന്റെയും പൂമംഗലം ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ എ എം എ ഐ ഇരിങ്ങാലക്കുട ഏരിയയുടെ സഹകരണത്തോടെ
പഞ്ചായത്തിലെ 1,2,3,4,12,13,14 വാർഡുകളിലെ തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾക്കായുള്ള മഴക്കാല രോഗപ്രതിരോധ മെഡിക്കൽ ക്യാമ്പും പരിശോധനയും, മരുന്നു വിതരണവും ബോധവൽക്കരണ ക്ലാസ്സും 18/06/2026 വ്യാഴാഴ്ച രാവിലെ 10.00 മണിക്ക് എടക്കുളം ചെമ്പഴന്തി ഓഡിറ്റോറിയത്തിൽ വച്ച്, ബഹു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ എസ് തമ്പി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി കവിത സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ മെഡിക്കൽ ഓഫീസർ ഡോക്ടർ രജിത ടി സ്വാഗതവും ബോധവൽക്കരണവും നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സമസ്യ മുരളി , വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രാഖി ഗിരീഷ് , മെമ്പർമാരായ ശ്രീമതി ഡാലിയ സലീഷ്., ശ്രീമതി അശ്വതി ജിനേഷ്, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.എ എം എ ഐ ഇരിഞ്ഞാലക്കുട ഏരിയയെ പ്രതിനിധീകരിച്ചുകൊണ്ട് ഡോ. ശ്രുതി പി, ഡോ. ആര്യ കെ ദാസ്, എന്നിവർ പരിശോധനയും ബോധവൽക്കരണ ക്ലാസും നടത്തി എഫ് എച്ച് സി - ജെ എച്ച് ഐ ശ്രീമതി അശ്വതി മഴക്കാല രോഗങ്ങളെ കുറിച്ച് കുറിച്ചു സംസാരിച്ചു. ആശ വർക്കർമാർ, എച്ച് സി സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കുള്ള പ്രതിരോധ മരുന്നു വിതരണവും ഉണ്ടായി. MGNREGS അക്ക്രെഡിറ്റഡ് എൻജിനീയർ ശ്രീമതി ശർമിള ശശിധരൻ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു . ഔഷധസസ്യ വിതരണം,എഫ് എച്ച് സി യുടെ നേതൃത്വത്തിൽ എൻ സി ഡി സ്ക്രീനിംഗ്, എന്നിവയും നടത്തി