കർക്കിടക ഫെസ്റ്റ് & ഔഷധസേവദിനം ആചരിച്ചു

August 18, 2026

കർക്കിടക ഫെസ്റ്റ് & ഔഷധസേവദിനം ആചരിച്ചു . പൂമംഗലം ഗ്രാമപഞ്ചായത്തും പൂമംഗലം ഗവ. ആയുർവേദ ഡിസ്പെൻസറിയും  സംയുക്തമായി എ എം എ ഐ ഇരിങ്ങാലക്കുട ഏരിയയുടെ സഹകരണത്തോടെ പൂമംഗലം ഗവ.ആയുർവേദ ഡിസ്പെൻസറി ഹാളിൽ വച്ച്  31/07/26 ന് ഔഷധക്കഞ്ഞി വിതരണം , ഔഷധസസ്യങ്ങളുടെയും  പത്തിലകളുടെയും ,പത്തില വിഭവങ്ങളുടെയും ദശപുഷ്പങ്ങളുടെയും വിവിധ ലഘു ലേഖകളുടെയും അസംസ്കൃത ഔഷധ ദ്രവ്യങ്ങളുടെയും പ്രദർശനം, ഔഷധസസ്യ വിതരണം എന്നീ വിവിധ പരിപാടികളോടെ ഔഷധസേവദിനം ആചരിച്ചു. പഞ്ചായത്ത്  പ്രസിഡൻറ്  ശ്രീ കെ എസ് തമ്പി അവർകൾ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി കവിതാ സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. രജിത ടി സ്വാഗതവും മഴക്കാല ആരോഗ്യസംരക്ഷണം വിശിഷ്യാ  കർക്കിടക മാസത്തിലെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച്  ബോധവൽക്കരണവും നടത്തി . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സമസ്യ മുരളി, ക്ഷേമകാര്യ  സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൺ ശ്രീമതി രാഖി ഗിരീഷ്, മെമ്പർമാരായ ഡാലിയ സലീഷ്, താര അനിൽ, ടി ആർ രാജേഷ് , അശ്വതി ജിനേഷ്, ജെ പി എച്ച് എൻ സ്മിത എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു എ എം എ ഐ ഇരിങ്ങാലക്കുട ഏരിയ പ്രതിനിധി ഡോ. ശ്രുതി പി  പത്തിലകളുടെ പ്രാധാന്യത്തെ കുറിച്ചു സംസാരിക്കുകയും പത്തില കവിത പൊതുജനങ്ങൾക്കായി പരിചയപ്പെടുത്തുകയും ചെയ്തു. ചടങ്ങിൽ സംബന്ധിച്ചവരെ മുക്കുറ്റി ചാന്ത് അണിയിച്ചു സ്വീകരിച്ചു.ആശ വർക്കർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ യോഗ ക്ലബ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ , ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങി പഞ്ചായത്തിലെ എല്ലാ മേഖലകളിൽ നിന്നും ഉളളവർ  പത്തില വിഭവ പ്രദർശനം മറ്റുപരമ്പരാഗത വിഭവങ്ങളുടെ പ്രദർശനം എന്നിവയിൽ പങ്കെടുത്തു. മുതിർന്ന അംഗം ശ്രീ. ഈനാശു നാട്ടറിവുകൾ പങ്കുവെച്ചു. നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു ഔഷധക്കഞ്ഞി സേവിച്ചു. പൂമംഗലം പഞ്ചായത്ത് സെക്രട്ടറി ശ്രീമതി ജയ പി പരിപാടിക്ക് നന്ദി  രേഖപ്പെടുത്തി. പരിപാടിയോടനുബന്ധിച്ച് എടക്കുളം സംഗമേശാലയത്തിലെ അന്തേവാസികൾക്കും ഔഷധ കഞ്ഞി വിതരണം ചെയ്തു.

കർക്കിടക ഫെസ്റ്റ് & ഔഷധസേവദിനം ആചരിച്ചു