പൂമംഗലത്ത് ലോകകപ്പ് ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു

July 10, 2026

പൂമംഗലത്ത്  ലോകകപ്പ് ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു
പൂമംഗലം ഗ്രാമപഞ്ചായത്തും പൂമംഗലം സർവീസ് സഹകരണ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ലഹരി ആകട്ടെ ഫുട്ബോൾ ലോകകപ്പ് ഷൂട്ട് ഔട്ട് മത്സരം ശ്രദ്ധേയമായി. 2026 ജൂലൈ 5 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് പൂമംഗലം ഗ്രാമപഞ്ചായത്ത് മൈതാനത്താണ് മത്സരം നടന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. എസ്. തമ്പി മത്സരം ഉദ്ഘാടനം നിർവ്വഹിച്ചു. പൂമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ. പി. ഗോപിനാഥൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൂമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സമസ്യ മുരളി,ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. രാജേഷ് തുമ്പരത്തി, മെമ്പർമാരായ ശ്രീമതി. ഡാലിയ സലീഷ്, ശ്രീ. ഇ. ആർ വിനോദ്,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.മത്സര വിജയികൾക്ക് പൂമംഗലം സഹകരണ ബാങ്കും, ഗ്രീൻ വാല്യൂ സ്പോൺസർ ചെയ്യുന്ന ക്യാഷ് അവാർഡ് വിതരണം ചെയ്തു.പൂമംഗലം ഗ്രാമപഞ്ചായത്ത്  വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. രാഖി ഗിരീഷ് നന്ദി പറഞ്ഞു

പൂമംഗലത്ത്  ലോകകപ്പ് ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു